പെ​രി​ന്ത​ൽ​മ​ണ്ണ: ഈ ​വ​ർ​ഷ​ത്തെ എ​എ​ഫ്ഡി​എം സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ൾ സീ​സ​ണ്‍ 7-ന്‍റെ ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ​മാ​രാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യ മൗ​ലാ​ന ആ​ശു​പ​ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​യി​ക​രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള മൗ​ലാ​ന ആ​ശു​പ​ത്രി​യു​ടെ പ്ര​തി​ബ​ദ്ധ​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​റി​സ്വി​ൻ അ​ഹ​മ്മ​ദ്, ചീ​ഫ് ഓ​പ​റേ​റ്റ​ർ ഓ​ഫീ​സ​ർ രാം​ദാ​സ്, ഫൈ​സ​ൽ സീ​നി​യ​ർ ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൂ​പ്പ​ർ ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് മു​ക്താ​ർ വ​ണ്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ണ്ടോ​ട്ടി, ട്ര​ഷ​റ​ർ ജാ​ഫ​ർ കാ​ര​ക്കു​ന്ന്, സൂ​പ്പ​ർ ലീ​ഗ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള അ​ക​ന്പാ​ടം, ന​ജീ​ബ് അ​രീ​ക്കോ​ട്, നാ​സ​ർ അ​രീ​ക്കോ​ട്, ഖാ​ലി​ക്ക് പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. 20 ന് ​മ​ല​പ്പു​റം കോ​ട്ട​പ്പ​ടി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണ്‍-7 ന് ​വി​സി​ൽ മു​ഴ​ങ്ങും.