ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ഓ​വ​റോ​ൾ കി​രീ​ട​ത്തി​നാ​യി എ​ട​പ്പാ​ൾ, തി​രൂ​ർ ഉ​പ​ജി​ല്ല​ക​ളു​ടെ പോ​ര് മു​റു​കു​ന്നു. ഇ​ന്ന​ലെ​യും ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ന്‍റെ ക​രു​ത്തി​ൽ എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല ത​ന്നെ​യാ​ണ് മു​ന്നി​ലെ​ങ്കി​ലും പോ​രാ​ട്ടം ശ​ക്ത​മാ​ക്കി തി​രൂ​ർ ഉ​പ​ജി​ല്ല തൊ​ട്ടു​പി​റ​കി​ലാ​യി​ലു​ണ്ട്.

58 ഇ​ന​ങ്ങ​ളു​ടെ മ​ത്സ​ര​ഫ​ലം വ​ന്ന​പ്പോ​ൾ 20 സ്വ​ർ​ണ​വും 23 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മ​ട​ക്കം 211 പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് എ​ട​പ്പാ​ളി​ന്‍റെ കു​തി​പ്പ്. 23 സ്വ​ർ​ണ​വും 15 വെ​ള്ളി​യും 10 വെ​ങ്ക​ല​വു​മ​ട​ക്കം 191 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് തി​രൂ​ർ ഉ​പ​ജി​ല്ല തൊ​ട്ട​ടു​ത്തെ​ത്തി​യ​ത്. ആ​റ് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മ​ട​ക്കം 52 പോ​യി​ന്‍റു​ക​ളു​മാ​യി അ​രീ​ക്കോ​ട് ഉ​പ​ജി​ല്ല​യും നി​ല​കൊ​ള്ളു​ന്നു.

ഒ​രു വെ​ങ്ക​ലം മാ​ത്ര​മാ​യി 0.5 പോ​യി​ന്‍റു​മാ​യി വേ​ങ്ങ​ര ഉ​പ​ജി​ല്ല​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ടു​വി​ലു​ള്ള​ത്. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം ഉ​റ​പ്പി​ച്ചാ​ണ് ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ന്‍റെ മു​ന്നേ​റ്റം. 17 സ്വ​ർ​ണ​വും 20 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മ​ട​ക്കം 161 പോ​യി​ന്‍റു​മാ​യാ​ണ് ഐ​ഡി​യ​ൽ (എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല) ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

14 സ്വ​ർ​ണ​വും ഏ​ഴ് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മ​ട​ക്കം 98 പോ​യി​ന്‍റു​മാ​യി ന​വാ​മു​കു​ന്ദ എ​ച്ച്എ​സ് (തി​രൂ​ർ ഉ​പ​ജി​ല്ല ) ര​ണ്ടാം സ്ഥാ​ന​ത്തും ആ​റ് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 51 പോ​യി​ന്‍റു​മാ​യി ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സ് (തി​രൂ​ർ ഉ​പ​ജി​ല്ല) മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.

മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും. അ​വ​സാ​ന ദി​ന​ത്തി​ൽ 31 ഫൈ​ന​ലു​ക​ളാ​ണ് ന​ട​ക്കു​ക. സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ഡി​സ്ക​സ് ത്രോ, 400 ​മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, 200 മീ​റ്റ​ർ ഓ​ട്ടം, ട്രി​പ്പി​ൾ ജം​പ്, ജൂ​ണി​യ​ർ ബോ​യ്സ് പോ​ൾ വോ​ൾ​ട്ട്, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, ട്രി​പ്പി​ൾ ജം​പ്, ഷോ​ട്ട്പു​ട്ട്, 200 മീ​റ്റ​ർ ഓ​ട്ടം, 1500 മീ​റ്റ​ർ ഓ​ട്ടം, 4x100 മീ​റ്റ​ർ റി​ലേ തു​ട​ങ്ങി​യ ഫൈ​ന​ലു​ക​ൾ ഇ​ന്ന് അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. കാ​യി​ക അ​ധ്യ​പ​ക​രു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും.