നി​ല​ന്പൂ​ർ:​നി​ല​ന്പൂ​രി​ൽ വി​ൽ​പ്പ​ന​ക്കാ​യി കൈ​വ​ശം വ​ച്ച ല​ഹ​രി പ​ദാ​ർ​ഥ​മാ​യ മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. 4.35 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി നി​ല​ന്പൂ​ർ ക​ല്ലേ​ന്പാ​ടം സ്വ​ദേ​ശി തി​രു​ത​യി​ൽ വി​വേ​കി (35) നെ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

സി​ഐ ബി.​എ​സ്.​ബി​നു​വി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്ഐ പി.​ടി. സൈ​ഫു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ നി​ല​ന്പൂ​ർ എ​ൽ​ഐ​സി ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​തി​യു​ടെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഗ്രാ​മി​ന് 3500 രൂ​പ നി​ര​ക്കി​ലാ​ണ് യു​വാ​വ് മെ​ത്താ​ഫി​റ്റാ​മി​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ബീ​വ​റേ​ജ് ഷോ​പ്പി​നോ​ട് ചേ​ർ​ന്ന് പ്ര​തി ന​ട​ത്തി​യി​രു​ന്ന ക​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​സ്ഐ ടി. ​മു​ജീ​ബ്, സി​പി​ഒ സി.​വി. വി​വേ​ക്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​ന്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.