റബർപ്പുരക്ക് തീപിടിച്ചു
1535388
Saturday, March 22, 2025 5:41 AM IST
വണ്ടൂർ: വണ്ടൂർ വാണിയന്പലം കൂരാടിൽ റബർപ്പുര കത്തിനശിച്ചു. തെക്കുംപുറം വലിയപീടിയേക്കൽ നൂർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് കത്തിനശിച്ചത്. ആയിരത്തോളം റബർ ഷീറ്റുകളും കത്തിനശിച്ചിട്ടുണ്ട്.
പുകയിട്ടതിൽ നിന്ന് തീ പടർന്നതാണ് കാരണം. തിരുവാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ടിഒ എൽ. ഗോപാലകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഓഫീസർമാരായ എം. ബിപിൻ ഷാജു, കെ. നിഷാദ്,
ടി.പി. ബിജീഷ്, കെ.സി. കൃഷ്ണകുമാർ, എച്ച്.എസ്. അഭിനവ്, ഹോം ഗാർഡുമാരയ കെ. അബ്ദുൾ സലാം, ടി. ഭരതൻ എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.