പെരിന്തല്‍മണ്ണ പിടിഎം കോളജ് സുവര്‍ണ ജൂബിലി നിറവില്‍
1513766
Thursday, February 13, 2025 7:39 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവ. കോളജ് (പിടിഎം)സുവര്‍ണ ജൂബിലി നിറവില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു നിര്‍വഹിക്കും.
സുവര്‍ണ ജൂബിലിയുടെ ലോഗോ പ്രകാശനവും മന്ത്രി നടത്തും. ചടങ്ങില്‍ നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അഫ്സല് ജമാല്‍ ആമുഖഭാഷണം നടത്തും. ് സ്വാഗതസംഘം രൂപീകരിച്ചു.പരിപാടികളുടെ പ്രഖ്യാപനം പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്മാന് പി.ഷാജിയും അലുമിനി ഡാറ്റാ ബാങ്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫയും നിര്‍വഹിക്കും.
വാര്‍ഡ് കൗണ്‍സിലര്‍ പച്ചീരി ഫാറൂഖ്, കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം പി. സുശാന്ത്്, അലുംനി പ്രസിഡന്റ് യു. അബ്ദുള്‍ കരീം, പിടിഎ വൈസ് പ്രസിഡന്റ്് ഇ.പി. രാഘവന്, ക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. പി. ഫൈസല്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി പരിധിയില്‍ വിവിധ സാമൂഹിക ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കും. കോളജിന്റെ അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതോടൊപ്പം സുവര്‍ണ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അഫ്സല് ജമാല്‍, പ്രോഗ്രാം കണ്വീനന് പി.സുശാന്ത്, സ്വാഗത സംഘം വൈസ് ചെയര്‍മന്‍ വി.ബാബുരാജ്, അലംനി അസോസിയേഷന് പ്രസിഡന്റ് യു. അബ്ദുള്‍ കരീം, ഡോ.നൂറുല്‍ അമീന്, ഡോ. സുഹൈല്‍ അബ്ദുറബ്ബ്, ഡോ.ഹരിദാസ് വളപ്പില്‍,ഡോ.ഇ അബ്ദുള്‍ സലീം, മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ഡോ.യു.പി. യഹിയാഖാന്‍ എന്നിവര്‍ പങ്കെടുത്തു.