ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്യാമ്പ് നടത്തി
1513765
Thursday, February 13, 2025 7:39 AM IST
പെരിന്തല്‍മണ്ണ : കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന മുന്‍ പ്രസിഡന്റ് ടി. നസ്റുദീന്‍ അനുസ്മരണ ദിനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് യൂത്ത് വിംഗ് പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ച് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു.
പോസ്റ്റ് പേയ്മെന്റ്് ബാങ്ക് ഏരിയ മാനേജര്‍ മാനുസ് ജോര്‍ജ്, അസിസ്റ്റന്റ് മാനേജര്‍ ശാരിക എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യൂത്ത് വിംഗ് സമാഹരിച്ച ഫണ്ട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ’സാന്ത്വനമേകാന്‍ കൈകോര്‍ക്കുക’ പദ്ധതിയിലേക്ക് യൂത്ത് വിംഗ് പ്രസിഡന്റ് ഖാജാ മുഹ്യിദ്ദീന് കൈമാറി. അസോസിയേഷന് ജനറല്‍ സെക്രട്ടറി സിപിഎം ഇഖ്ബാല്‍ ഫണ്ട് സ്വീകരിച്ചു.
പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്കുള്ള യൂത്ത് വിംഗ് ഫണ്ട് ജനറല്‍ സെക്രട്ടറി ഇബ്രാഹിം കാരയില്‍ കൈമാറി. വ്യാപാരി ഭവനില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന് ട്രഷറര്‍ ലത്തീഫ് ടാലന്റ്, വൈസ് പ്രസിഡന്റ് ചമയം ബാപ്പു, പാലിയേറ്റീവ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പി.പി. സൈതലവി, യൂത്ത് വിംഗ് ട്രഷറര്‍ ഫിറോസ്, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി പി. ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.