പോരൂരിൽ വടംവലി മത്സരം നടത്തി
1591797
Monday, September 15, 2025 5:30 AM IST
പോരൂർ: പോരൂർ ഗ്രാമപഞ്ചായത്ത് കേരളത്സവത്തിന് ആവേശകരമായ വടംവലി മത്സരത്തോടെ തുടക്കമായി. ചെറുകോട് അങ്ങാടിയിൽ നടത്തിയ വടംവലി മത്സരം പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
ചെറുകോട് ടൗണ്‍ ടീം ജേതാക്കളായി. വൈസ് പ്രസിഡന്റ് ടി.പി. സക്കീന അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് റാഷിദ്, പി. ശങ്കരനാരായണൻ, പി.അൻവർ, പി. ജയ്യിദ, കെ. റംലത്ത്, പി. സുലൈഖ, കെ. സാബിറ, ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ, പോരൂർ ഗ്രാമപഞ്ചായത്ത് ക്ലർക്ക് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.