മക്കരപ്പറന്പിൽ വെൽഫെയർ ഹോം സമർപ്പിച്ചു
1591295
Saturday, September 13, 2025 5:40 AM IST
മക്കരപ്പറന്പ്: ഭൂമി നിഷേധിക്കപ്പെട്ട അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും ഭൂമി അനുവദിച്ച് നൽകാൻ സർക്കാർ തയാറാകണമെന്നും അതിനായി കുത്തകകൾ കൈവശപ്പെടുത്തിയ ഹെക്ടർ കണക്കിന് ഭൂമി പിടിച്ചെടുക്കണമെന്നും വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയന്പലം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മക്കരപ്പറന്പ് പഞ്ചായത്ത് കമ്മിറ്റി ചെട്ടിയാരങ്ങാടിയിൽ വിധവയായ സ്ത്രീക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വെൽഫെയർ പാർട്ടി മക്കരപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ശിവദാസൻ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ.പി. ഫാറൂഖ്,
മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള, വാർഡ് മെന്പർമാരായ സാബിറ കുഴിയേങ്ങൽ, കെ. സുഹ്റ, സി.കെ. സുധീർ, ചെട്ടിയാരങ്ങാടി യൂണിറ്റ് പ്രസിഡന്റ് സഹദ് എന്നിവർ പ്രസംഗിച്ചു.