വയോധികയുടെ മാല കവര്‍ന്ന യുവാവ് പോലീസ് പിടിയില്‍
1592116
Tuesday, September 16, 2025 7:50 AM IST
പെരുവണ്ണാമൂഴി: പന്തിരിക്കരയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്സണ്‍ (31) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. പന്തിരിക്കര ഒറ്റക്കണ്ടം റോഡില്‍ പുല്ലാനി മുക്ക് ഭാഗത്ത് ബൈക്കിലെത്തിയ പ്രതി, ആസ്യ എന്ന സ്ത്രീയുടെ മാല കവരുകയായിരുന്നു.
പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്രയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ച മാല പോലീസ് കണ്ടെടുത്തു. പ്രതിയുമായി ഇവിടെ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.