ആട്യാ പാട്യാ ചാന്പ്യൻഷിപ്പ്; കോഴിക്കോടിന് ഇരട്ടക്കീരിടം
1591775
Monday, September 15, 2025 4:56 AM IST
നിലന്പൂർ: മലപ്പുറം ജില്ലാ ആട്യാ പാട്യാ അസോസിയേഷന്റെ നേതൃത്വത്തിൽ നിലന്പൂരിൽ നടത്തിയ 22-ാമത് സംസ്ഥാന പുരുഷ, വനിതാ ആട്യ പാട്യാ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും കിരീടം കോഴിക്കോടിന്.
രണ്ടാം സ്ഥാനം വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും പാലക്കാട് നേടി. മൂന്നാം സ്ഥാനത്ത് രണ്ട് വിഭാഗത്തിലും രണ്ട് ടീമുകൾ വീതമാണ് വിജയികളായത്. വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനം ആലപ്പുഴയും എറണാകുളവും നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ തൃശൂരും കാസർഗോഡും പങ്കുവച്ചു.
നിലന്പൂർ എംഎസ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം നടന്നത്. 14 ജില്ലകളെയും പ്രതിനിധീകരിച്ച് 28 ടീമുകളിലായി 600ലേറെ കായിക താരങ്ങളും 75 ഓളം ഒഫീഷലുകളും പങ്കെടുത്തു.
സമാപന സമ്മേളനം നിലന്പൂർ എംഎസ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുറഹ്മാൻ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.