വചനവര്‍ഷ സമാപനസമ്മേളനം
1591547
Sunday, September 14, 2025 5:16 AM IST
എടക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭ 2030 പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വചനവര്‍ഷ സമാപനം സമ്മേളനം എടക്കര സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. ബത്തേരി രൂപതാ വികാരി ജനറാള്‍ ഡോ. മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ എപ്പിസ്കോപ്പല്‍ വികാരി ഫാ. തോമസ് കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മണിമൂളി പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. പ്രിന്‍സ് തെക്കേതില്‍ വചന വര്‍ഷ സമാപന സന്ദേശം നല്കി. ഫാ. ജോണ്‍ ചരുവിള അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. തോമസ് ചാപ്രത്ത് വചന വര്‍ഷ സന്ദേശം നല്കി. വചന പ്രതിഷ്ഠക്ക് ഫാ.ഡോ. ജോണ്‍ ശങ്കരത്തില്‍ നേതൃത്വം നല്കി. ഫാ. പോള്‍സണ്‍ ആറ്റുപുറം ആമുഖപ്രഭാഷണം നടത്തി. ടി.ജി. രാജു ക്ലാസെടുത്തു.
സിസ്റ്റര്‍ മേരി കാഞ്ചന എസ്ഐസി, സാബു പൊന്മേലില്, റെന്നി വര്‍ഗീസ, ചാക്കോ നരിമറ്റം, വിജില്‍ എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ രാജിത എസ്ഐസി, സിസ്റ്റര്‍ ശുഭ ജോസ് ഡി.എം, വി.പി. മത്തായി, എം.ഐ .ഏലിയാസ് എന്നിവര്‍ നേതൃത്വം നല്കി. വിന്‍സന്റ് ഡി പോള്‍ സെസൈറ്റിയുടെ നേതൃത്വത്തിലാണ് വചനവര്‍ഷ സമാപന സമ്മേളനം സംഘടിപ്പിച്ചത്.