ബസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1591372
Saturday, September 13, 2025 11:03 PM IST
മഞ്ചേരി: ബസ്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരണപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല. ഇക്കഴിഞ്ഞ 11ന് രാത്രി ഒമ്പതു മണിയോടെ മഞ്ചേരി പുല്ലാര മൂച്ചിക്കലിലാണ് അപകടം.
റോഡില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന യുവാവ് ബസിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാബു ബസിന് മുന്നിലേക്കാണ് ഇയാള്‍ ചാടിയത്.
ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവിന് ഏകദേശം നാല്പതു വയസു തോന്നിക്കും. ജഡ പിടിച്ച നീണ്ട കറുത്ത മുടിയും താടിയുമുള്ള യുവാവിന് 174 സെന്റി മീറ്റര്‍ ഉയരവുമുണ്ട്.
മഞ്ചേരി എസ്ഐ എന്‍. സുഭാഷ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990103 (ഡിവൈഎസ്പി, മലപ്പുറം), 7907478809 (എസ്ഐ, മഞ്ചേരി), 0483 2766852 (മഞ്ചേരി പൊലീസ് സ്റ്റേഷന്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.