വാഹന ഗതാഗതം നിരോധിച്ചു
1591296
Saturday, September 13, 2025 5:40 AM IST
മലപ്പുറം: ജില്ലയിൽ 6, 17 തിയതികളിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നന്പർ 743/2024), സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (രണ്ട്- എൻസിഎ ഒബിസി) (കാറ്റഗറി നന്പർ 455/2024), വനിത സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (രണ്ട്- എൻസിഎ-എസ്ടി) (കാറ്റഗറി നന്പർ 515/2023) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നടക്കും.
പരീക്ഷാ സമയം തീരുന്നതുവരെ കോട്ടക്കൽ ബൈപാസ് ഫസ്റ്റ് ആൻഡ് സെക്കൻഡ് റീച്ച് റോഡിൽ പുത്തൂർ ജംഗ്ഷൻ മുതൽ രണ്ടര കിലോമീറ്റർ ദൂരം വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-മലപ്പുറം റോഡ് വഴി തിരിഞ്ഞു പോകണം.
പയ്യനങ്ങാടി-പനന്പാലം റോഡിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പയ്യനങ്ങാടി-വൈലത്തൂർ- കടുങ്ങാത്തുകുണ്ട് വഴി പോകണം.