മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റവും പുതിയ ആഭരണ ശ്രേണിയായ "വ്യാന' പുറത്തിറക്കി
1591541
Sunday, September 14, 2025 5:14 AM IST
പെരിന്തൽമണ്ണ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റവും പുതിയ ജെംസ്റ്റോൺ കളക്ഷൻ "വ്യാന' പുറത്തിറക്കി. ഓരോ സ്ത്രീയും പരസ്പരം വ്യത്യസ്തരെന്നപോല ഓരോ രത്നവും വ്യത്യസ്തമാണെന്ന വിശ്വാസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "വ്യാന' രത്നാഭരണശേഖരം രൂപകല്പന ചെയ്തിരിക്കുന്നത്.
18, 22 കാരറ്റ് സ്വർണത്തിൽ വൈവിധ്യമാർന്നതും ചാരുതയുള്ളതുമായ അമൂല്യരത്നങ്ങൾ ഉൾച്ചേർത്തുകൊണ്ട് ലൈറ്റ്വെയ്റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിൽ അതി മനോഹരമായാണ് ഇവ നിർമിച്ചിട്ടുള്ളത്. പരമ്പരാഗതവും ഏറ്റവും പുതിയതുമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ രത്നാഭരണ കളക്ഷനാണിത്.
ചടങ്ങിൽ സോണൽ ഹെഡ് ടി.കെ. അഷ്മാർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന അനു അനൂപിന് നൽകി സ്മിത മേനോൻ നിർവഹിച്ചു ഡോ. അമ്മു ശശി, ഷാൻസി, ദേവിക, കൗൺസിലർ നിഷ, റീന ജലാൽ, കവിത, കീർത്തന, സനീന തുടങ്ങിയവർ ചേർന്ന് ആഭരണങ്ങൾ പുറത്തിറക്കി. ചടങ്ങിൽ മലബാർ ഗോൾഡ് ജീവനക്കാരും നിരവധി ഉപഭോക്താക്കളും സന്നിഹിതരായിരുന്നു.