തേനീച്ചക്കൂട് നീക്കം ചെയ്തു
1591544
Sunday, September 14, 2025 5:14 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം രാവറമണ്ണ കിഷോർ പുന്നശേരിയുടെ വീടിന്റെ പരിസരത്ത് വീട്ടുകാർക്കും പരിസരവാസികൾക്കും അപകട ഭീഷണി ഉയർത്തിനിന്ന തേനീച്ചക്കൂട് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സുരക്ഷിതമായി നീക്കം ചെയ്തു.
സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സുമേഷ് വലമ്പൂർ, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, സുധീഷ് ഒലിങ്കര എന്നിവർ സ്ഥലത്തെത്തിയാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്.