ടെറ്റ് യോഗ്യത: പ്രതിഷേധ സംഗമം നടത്തി
1591542
Sunday, September 14, 2025 5:14 AM IST
മങ്കട: ടെറ്റ് യോഗ്യത നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ നിന്നും സർവീസിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ എഇഒകൾക്ക് മുന്നിലും പ്രതിഷേധ സംഗമം നടത്തുന്നത്തിന്റെ ഭാഗമായി മങ്കട ഉപജില്ലാ കെപിഎസ്ടിഎ കമ്മിറ്റി മങ്കട എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
സംസ്ഥാന നിർവാഹക സമിതി അംഗം കെ.വി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. സബ് ജില്ലാ പ്രസിഡന്റ് കെ.ടി. അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ വി.എൽ. ജെയ്സി, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് യു.കെ. അബുബക്കർ, സി.ആർ. ഹരീഷ്, ഒ. രാജഗോപാൽ , ആർ. ഷാജി എന്നിവർ പ്രസംഗിച്ചു.