സീതാറാം യെച്ചൂരി അനുസ്മരണം
1591545
Sunday, September 14, 2025 5:14 AM IST
മങ്കട: സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയാ കമ്മിറ്റി അംഗം കെ.ടി. നാരായണൻ അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ. റഷീദലി, സി. സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ്, കെ. ശ്രീജ, സീമ, പ്രമീള, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം കെ. സലീം എന്നിവർ സംസാരിച്ചു.
പിഎം മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി കൊളത്തൂരിൽ സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണ യോഗം അഡ്വ. സി.എച്ച്. ആഷിഖ് ഉദ്ഘാടനം ചെയ്തു.