കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
1591546
Sunday, September 14, 2025 5:14 AM IST
മഞ്ചേരി: കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. മഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഐജിബിടി ബസ് സ്റ്റാൻഡിലേക്കുള്ള റോഡില്‍ താഴെ സ്കൂള്‍ കെട്ടിടത്തിനു പരിസരത്താണ് ദിവസങ്ങളായി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.
കഴിഞ്ഞ 15 ദിവസത്തിലേറെയായി കാര്‍ ഇവിടെ കാണപ്പെടുന്നതായി പരിസരവാസികള്‍ പറയുന്നു. ആര്‍ടിഒ രേഖകള്‍ പ്രകാരം 2012 മോഡല്‍ ഡീസല്‍ കാറാണിത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുക പരിശോധന നടത്തിയിട്ടുണ്ടെങ്കിലും 2024 ഒക്ടോബറിന് 9ന് ശേഷം ഇന്‍ഷ്വറന്‍സ് പുതുക്കിയിട്ടില്ല. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും കാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഉടമസ്ഥര്‍ എത്തിയിട്ടില്ല.