സഹായ ഹസ്തവുമായി ഫുജൈറ കെഎംസിസി
1591799
Monday, September 15, 2025 5:30 AM IST
പെരിന്തൽമണ്ണ: നാട്ടിലും വിദേശത്തും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫുജൈറ കഐംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ സിഎച്ച് സെന്ററുകൾ, പാലിയേറ്റീവ് സെന്ററുകൾ, അവശത അനുഭവിക്കുന്നവർക്കുള്ള വ്യക്തിഗത സഹായങ്ങൾ വിതരണം നൽകി. പെരിന്തൽമണ്ണ സിഎച്ച് സെന്ററിൽ നടന്ന വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഫുജൈറ കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂർ അധ്യക്ഷനായിരുന്നു. വിവിധ സെന്റർ ഭാരവാഹികൾ സഹായം
ഏറ്റുവാങ്ങി.
ഖുറാൻ മനഃപാഠമാക്കിയ മുഹമ്മദ് നാഹിലിനെ റാജിഹ് അലി തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു. നജീബ് കാന്തപുരം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ
അഷ്റഫ് കോക്കൂർ, മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.സലാം, എം.എസ്. അലവി ഹാജി എന്നിവർ പ്രസംഗിച്ചു.
ഫുജൈറ കഐംസിസി ജില്ലാ സെക്രട്ടറി ജാഫർ കപ്പൂർ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് മൊയതീൻകുട്ടി, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നിസാം, സെക്രട്ടറി ഉനൈസ് കക്കൂത്ത്, പെരിന്തൽമണ്ണ മുനിസിപ്പൽ ഗ്ലോബൽ കഐംസിസി പ്രസിഡന്റ് റഷീദ് കിഴിശേരി, ദുബായ് കഐംസിസി പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി റിയാസ് ചെറുകര, വൈസ് പ്രസിഡന്റ് ഷിബിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.