നി​ല​ന്പൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ സെ​ക്ഷ​നി​ൽ പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ ന​ട​ത്തി​യ പ്ര​ത്യേ​ക ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 294 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി.

ഇ​വ​രി​ൽ നി​ന്ന് 95,225 രൂ​പ പി​ഴ ഈ​ടാ​ക്കി. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്, കോ​ട്ട​യം -നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ്, ആ​റ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്), ഗ​വ​ണ്‍​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ് (ജി​ആ​ർ​പി), വാ​ണി​ജ്യ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യും റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക​യു​മാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റ് കൈ​വ​ശം വ​ച്ച് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളും ക്ര​മ​വും പാ​ലി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.