കുണ്ടുവഴിയിൽ ഒരുകോടി രൂപയുടെ വികസന ഉദ്ഘാടനം
1591539
Sunday, September 14, 2025 5:14 AM IST
ഊർങ്ങാട്ടിരി: കുണ്ടുവഴി വാർഡിൽ വിവിധ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം പി.കെ. ബഷീർ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷത വഹിച്ചു. വെടിയോട് കുണ്ടുവഴികുളം കാവുങ്ങൽ റോഡ്-30 ലക്ഷം, കുണ്ടുവഴി നെല്ലിക്കുന്ന് റോഡ്- രണ്ടു ലക്ഷം, ഉണ്ണിമുറ വന്നിലപറമ്പ് കുണ്ടുവഴി ആലിൻച്ചുവട് റോഡ് നവീകരണം- അഞ്ചുലക്ഷം, വന്നിലപറമ്പ് കുണ്ടുവഴി റോഡ് ഡ്രൈനെജ്- രണ്ടുലക്ഷം,
കുണ്ടുവഴി ചുണ്ടത്തു റോഡ് പാർശ്വ സംരക്ഷണം- മൂന്നുലക്ഷം, വന്നിലപറമ്പ് നഗർ ഭവനസുരക്ഷ- 2.5 ലക്ഷം, വന്നിലപറമ്പ് ഭീമൻ കുഴി റോഡ്- 25 ലക്ഷം, ആലിൻച്ചുവട് കുണ്ടുവഴി റോഡ് ഡ്രൈനെജ്- അഞ്ചുലക്ഷം, ആലിൻച്ചുവട് മുഹമ്മദ് അലി ഹാജിറോഡ്- ഒരുലക്ഷം എന്നിങ്ങനെയാണ് പദ്ധതികൾക്കായി ചെലവഴിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ചേലക്കോട് അങ്കണവാടി യുടെ ഉദ്ഘാടനം 26ന് നടക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഹലീമ, കെ. കെ. ഹസ്നത്ത്, കെ.ടി. മുഹമ്മദ് കുട്ടി, ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ്, മെമ്പർമാരായ അനുരൂപ്, സത്യൻ രായിൻകുട്ടി കെ. സൈനബ, ജമീല, ആസൂത്രണ സമിതി അംഗങ്ങളായ അനൂബ് മൈത്ര, പി.കെ. അബ്ദുറഹ്മാൻ, സി.ടി. റഷീദ്, എൻ.കെ. യൂസുഫ്, സി.ടി. അബ്ദുറഹ്മാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ബിച്ചൂട്ടി, കെ. മുഹമ്മദ് അബൂബക്കർ, ടി. മുജീബ് റഹ്മാൻ, കെ.കെ. സുജേഷ്, കെ.പി. രംഗനാഥൻ, യു. ഹനീഫ സംബന്ധിച്ചു.