ദേശീയ ലോക് അദാലത്തില്‍ മൂവായിരത്തിലേറെ കേസുകള്‍ക്ക് തീര്‍പ്പ്
1591548
Sunday, September 14, 2025 5:17 AM IST
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഇന്നലെ നടന്ന ദേശീയ ലോക് അദാലത്തില്‍ മൂവായിരത്തിലേറെ കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്നതും പിഴയൊടുക്കി തീര്‍ക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ബാങ്കിടപാടുകള്‍ സംബന്ധിച്ചത്, സിവില്‍ കേസുകള്‍, ഇലക്ട്രിസിറ്റി ഒപികള്‍, മറ്റ് വിവിധ കേസുകള്‍ ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് കെ. സനില്‍കുമാര്‍, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.
ജഡ്ജുമാരായ കെ. മധു, എം. തുഷാര്‍, എസ്. രശ്മി, കെ.പി. ജോയ്, സുബിത ചിറക്കല്‍, എം.പി. ഷൈജല്‍, സബ് ജഡ്ജ് ടി.വി. വിന്‍സി, മുന്‍സിഫുമാരായ വിഷ്ണു സുഭാഷ്, അശ്വിനി നളിന്‍, സി. സാനു എന്നിവരും അദാലത്തിന്റെ നടത്തിപ്പിനുണ്ടായിരുന്നു.