അട്യാ പാട്യാ സംസ്ഥാന ചാന്പ്യൻഷിപ്പ് ഇന്ന് മുതൽ
1591294
Saturday, September 13, 2025 5:38 AM IST
നിലന്പൂർ: മലപ്പുറം ജില്ലാ അട്യാ പാട്യാ അസോസിയേഷന്റെ നേതൃത്വത്തിൽ നിലന്പൂരിൽ നടക്കുന്ന സംസ്ഥാന പുരുഷ, വനിതാ ചാന്പ്യൻഷിപ്പിന് എംഎസ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പതാക ഉയർത്തുന്നതോടെ തുടക്കമാകും.
ജില്ലാ പതാക ജില്ലാ അട്യാ പാട്യാ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ വി.എ. അനിൽകുമാർ, ജോണ്സണ് ടി. സൈമണ്‍ എന്നിവർ ചേർന്ന് ഉയർത്തും. 8.30 മുതൽ മത്സരങ്ങൾ തുടങ്ങും. വൈകുന്നേരം 3.30ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ എൻഎസ്എസ് സ്കൂൾ പരിസരത്ത് മേള ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശ്രീകുമാർ മുഖ്യാതിഥി ആയിരിക്കും.
കനത്ത ചൂട് കാരണം രാവിലെ തുടങ്ങുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് 11 ന് സമാപിക്കും.ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയാണ്. സമാപന സമ്മേളനം നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യും.