പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​സ്ജി​ദ് ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ മ​സ്ജി​ദു​ൽ മാ​ജി​ദൈ​ൻ ജു​മാ മ​സ്ജി​ദി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​ൻ വ​ഴി​പ്പാ​റ സ്വ​ദേ​ശി കു​രം​കു​റ്റി സൂ​പ്പി (64) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​സ്ജി​ദി​ലെ ജോ​ലി ക​ഴി​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​മ​ട​ങ്ങി​പോ​കു​ന്പോ​ഴാ​ണ് ഏ​ഴി​ല​ധി​കം തെ​രു​വ് നാ​യ്ക്ക​ൾ പി​റ​കി​ലൂ​ടെ​യെ​ത്തി കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്.

നാ​യ കാ​ലി​ൽ ക​ടി​ച്ച് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് സൂ​പ്പി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്കും കു​ത്തി​വ​യ്പി​നും ശേ​ഷം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.