അല്‍ശിഫ കോളജ് ഓഫ് ഫാര്‍മസിയില്‍ ബിരുദദാനം
1486241
Wednesday, December 11, 2024 7:42 AM IST
പെരിന്തല്‍മണ്ണ: അല്‍ശിഫ കോളജ് ഓഫ് ഫാര്‍മസി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മുഖ്യാതിഥിയായ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശിഫ മെഡികെയര്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി. ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ണായക പങ്കിനെക്കുറിച്ച് മുഖ്യാതിഥി പരാമര്‍ശിച്ചു. ഡോ. പി. ഉണ്ണീന്‍, ഡോ. എസ്.എസ്. പ്രശാന്ത്, ഡോ. പ്രീത എസ്. പണിക്കര്‍, എച്ച്. സ്വാതി, വി.പി. ലമീസ ബാനു, യു. നസീന എന്നിവരെ പേറ്റന്റ് പ്രസിദ്ധീകരിച്ചതിന് ആദരിച്ചു.