വൈദ്യുതി ചാർജ് വർധനവിനെതിരേ പന്തം കൊളുത്തി പ്രകടനം
1487000
Saturday, December 14, 2024 5:43 AM IST
മേലാറ്റൂർ : വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ സംസ്ഥാനത്തുടനീളം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിന്റെ ഭാഗമായി കെ. വിവിഇഎസ് മേലാറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മേലാറ്റൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
മേലാറ്റൂർ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പന്തളം കൊളുത്തി പ്രകടനത്തിന് കെവിവിഇ എസ് പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറി കെ. മനോജ് കുമാർ, മേലാറ്റൂർയൂണിറ്റ് പ്രസിഡന്റ് സി.ടി. മമ്മദ്, യൂണിറ്റ് ജനറൽ സെക്രട്ടറി ടി. ജയൻ, യൂണിറ്റ് ട്രഷറർ എം.എ. സനൂജ് ബാബു, എൻ. മുഹമ്മദ് ഹനീഫ, മുഹമ്മദ് ജാബിർ, സലീം, എ. തൊയ്യിബ് , യു. കുഞ്ഞു മുഹമ്മദ് ,സി.എം. അബുബക്കർ പി. സജീവ് കുമാർ , ,എം. അബ്ദുൾ നാസർ, യൂത്ത് വിങ്ങ് യൂണിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് സുബൈർ,മുഹമ്മദ് ഷഫീഖ്, അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരേ കെഎസ്ഇബി ഓഫീസിലേക്ക് പന്തം കൊളുത്തി കൊണ്ട് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
കെഎസ്ഇബി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാലിമാർ ഷൗക്കത്ത് അധ്യക്ഷതവഹിച്ചു. യോഗത്തിൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലെന്റ് , ലിയാകത്ത ലിക്കാൻ, യൂസഫ് രാമപുരം, പി.പി. സൈതലവി, വാരിയർ. എസ്. ദാസ്, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, കാജാ മുഹിയുദ്ദീൻ, കാരയിൽ ഇബ്രാഹിം, തുടങ്ങിയവർ പ്രസംഗിച്ചു.
നിലമ്പൂര്‍: പിണറായി സര്‍ക്കാര്‍ ഭരണ കാലത്ത് ജനജീവിതം ദുസഹമാക്കി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടിക്കെതിരേ നിലമ്പൂര്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണെണ്ണ വിളക്ക് വിതരണം ചെയ്ത് പ്രതിഷേധിച്ചു. കേരളത്തെ 25 വര്‍ഷം പിറകിലോട്ട് കൊണ്ട് പോകുന്ന ദുര്‍ഭരണമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സൈഫു ഏനാന്തി അധ്യക്ഷത വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്, എ.പി. അര്ജുന്, ടി.എം.എസ്. ആസിഫ്, ടി.എം.എസ്. നാസര്‍, കളത്തുംപടി മുസ്തഫ, മുഹ്സിന് ഏനാന്തി, അജിന് കുളകണ്ടം, ഫിറോസ് മയ്യന്താന്നി, ഫാന്സബ് താമരാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.