കലോത്സവത്തില്‍ നേട്ടം കൊയ്ത് കരുവാരകുണ്ട് ബഡ്സ് സ്കൂള്‍
1486652
Friday, December 13, 2024 4:21 AM IST
കരുവാരകുണ്ട്: ബഡ്സ് ബിആര്‍സി ജില്ലാ കലോല്‍സവത്തില്‍ അഭിമാനകരമായ നേട്ടവുമായി കരുവാരക്കുണ്ട് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റർ. ഓവറോള്‍ മൂന്നാം സ്ഥാനം ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് സെന്റര്‍ കൈവരിച്ചത്.
ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ കിഴക്കേതല മുതല്‍ ഭവനംപറമ്പ് വരെ റോഡ്ഷോ നടത്തി. തിരൂരില്‍ നടന്ന ബഡ്സ് ബിആര്‍സി കലോല്‍സവത്തിലാണ് കരുവാരക്കുണ്ട് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ ഓവറോള്‍ മൂന്നാം സ്ഥാനം ഉള്‍പ്പെടെ കരസ്ഥമാക്കിയത്. 65 സെന്ററുകളാണ് മേളയില്‍ പങ്കെടുത്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് ഫ്ളാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ഹംസ കുന്നനാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീന ജില്‍സ്, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സമീര്‍, പാലിയേറ്റീവ് പ്രസിഡന്റ് സാദിഖ് പാമ്പിന്, കെസിഎ പ്രസിഡന്റ് ഇസ്മു കൈപ്പുള്ളി, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ഹംസ സുബ്ഹാന്, അന്‍സാര്‍ ചെറി, സുനിത, സ്കൂള്‍ പ്രധാനാധ്യാപിക കെ.എച്ച്. ഹരിത, സുമയ്യ, സുഹ്റ, സരസു, എൻ.കെ. ഉമ്മര്‍, സി.പി.കുഞ്ഞാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.