ഉദ്ഘാടനം പാലൂരില്‍ ’ജീവിതപ്പാത’യുടെ 50-ാം വാര്‍ഷികം
1486393
Thursday, December 12, 2024 2:49 AM IST
പുലാമന്തോള്‍: ചെറുകാട് സ്മാരക ട്രസ്റ്റും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയുടെ അമ്പതാംവാര്‍ഷിക പരിപാടികളുടെ ജില്ലാ ഉദ്ഘാടനം ജനുവരി അഞ്ചിന് പാലൂരില്‍ നടക്കും. സാഹിത്യകാരന് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും.
ഡോ. ഉണ്ണി ആമപ്പാറക്കല്‍, ഡോ. സി.പി. ചിത്രഭാനു എന്നിവര്‍ പ്രഭാഷണം നടത്തും. ചെറുകാടിന്റെ സമകാലികനും നാടകനടനും വായനശാല പ്രവര്‍ത്തകനുമായിരുന്ന ടി. നാരായണന് മാസ്റ്റര്‍ അനുസ്മരണവും ഇതോടൊപ്പം നടക്കും. പാലൂരില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ചെറുകാട് ട്രസ്റ്റ് സെക്രട്ടറി വേണു പാലൂര് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് അധ്യക്ഷത വഹിച്ചു. കെ.പി.രമണന്, ടി.സാവിത്രി, കെ. അബ്ദുറഹിമാന്, അനിയന് പുളിക്കീഴ്, എം.പി. രാജേഷ്, പി.ജി. സാഗരന്, അഭിജിത്ത് ലക്ഷ്മണന്, എന്‍. മണിലാല്‍, എ.കെ. അച്യുതാനന്ദന്, സന്തോഷ് പുലാമന്തോള്‍, കെ.എം. നിമ്മി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : എ.കെ. അച്യുതാനന്ദന് (ചെയര്മാന്), എന്‍.മണിലാല്‍ (കണ്‍വീനര്‍), സന്തോഷ് പുലാമന്തോള്‍ (ട്രഷറര്‍).