അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക കെഎടിഎഫ്
1486998
Saturday, December 14, 2024 5:43 AM IST
പെരിന്തൽമണ്ണ: ഭിന്നശേഷി നിയമനത്തിന്റെ മറവിൽ നടക്കുന്ന അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ഈ വ്യവസ്ഥയെ മറയാക്കി വർഷങ്ങളായി എയ്ഡഡ് വിദ്യാലയങ്ങളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന അധ്യാപകർക്ക്ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കെഎടിഎഫ് പെരിന്തൽമണ്ണ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സിഎച്ച് അബ്ദുൽ ഷമീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം ഹുസൈൻ പാറൽ മുഖ്യപ്രഭാഷണംനടത്തി. ഉപജില്ല സെക്രട്ടറി പി. മുഹ്സിൻ അഹമ്മദ്, ട്രഷറർ എം. നൗഫൽ നസീർ, ജില്ല വൈസ് പ്രസിഡന്റുമാരായ പി.കെ. സിയാദ്, ടി.ടി. മുഹമ്മദ് ഷഫീഖ്,വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി എ. ഫൈസൽ ഷാനവാസ്, മുസ്തഫ വളപുരം,മൻസൂർ മങ്കട, പി.പി. അബ്ദുല്ല ഫാറൂഖി, സി. അബ്ദുൽ ഹസീബ്, വി.കെ. സുലൈഖ എന്നിവർപ്രസംഗിച്ചു