കുടുംബാരോഗ്യ കേന്ദ്രത്തില്‍ വ്യായാമ കേന്ദ്രം നിര്‍മിക്കുന്നു
1486653
Friday, December 13, 2024 4:21 AM IST
ചെമ്മലശേരി: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.75 ലക്ഷം രൂപ ചെലവില്‍ വ്യായാമ കേന്ദ്രം നിര്‍മിക്കുന്നു. വനിതകളുടെയും വയോജനങ്ങളുടെയും വ്യായാമ കേന്ദ്രത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, വാര്‍ഡ് മെംബര്‍ വി.പി. മുഹമ്മദ് ഹനീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫൈസൽ, ഭരണസമിതി അംഗങ്ങളായ എന്‍.പി. റാബിയ, ടി. സിനിജ, സി. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.