ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
1486574
Thursday, December 12, 2024 10:25 PM IST
മേലാറ്റൂര്‍: മേലാറ്റൂര്‍ വേങ്ങൂര്‍ കാരയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ കവികുമാര്‍(29) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30 നാണ് സംഭവം. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ആണ് കവികുമാറിനെ ഇടിച്ചത്. ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണ്‍ അടിച്ചിട്ടും യുവാവ് മാറാന്‍ കൂട്ടാക്കിയില്ല.
ബികോം ബിരുദധാരിയായിരുന്നു കവികുമാര്‍. ജോലി ആവശ്യാര്‍ഥം മേലാറ്റൂരില്‍ വന്നിട്ട് കുറച്ച് ദിവസമായി. മേലാറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് യുവാവിന്റെ പിതാവും കുടുംബവും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.