മ​ല​പ്പു​റം: നി​ക്ഷേ​പ​സം​ഖ്യ തി​രി​ച്ചു ന​ല്‍​കാ​ത്ത​തി​നും വൈ​ദ്യു​തി നി​ര​ക്കി​ല്‍ അ​ധി​ക സം​ഖ്യ അ​ട​ക്കേ​ണ്ടി വ​ന​ന്തി​നും ഫ്ളാ​റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് നി​ക്ഷേ​പ സം​ഖ്യ​യും ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി 14,55,000 രൂ​പ ന​ല്‍​കാ​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍റെ വി​ധി. എ​ട​രി​ക്കോ​ട്ടെ എ​ക്സ്മാ​ര്‍​ക്ക് ഫ്ളാ​റ്റു​ട​മ​ക്കെ​തി​രെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ധി.

ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ശേ​ഷം ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റി താ​മ​സം ആ​രം​ഭി​ച്ച​വ​ര്‍​ക്ക് വാ​ണി​ജ്യ നി​ര​ക്കി​ല്‍ നി​ന്ന് ഗാ​ര്‍​ഹി​ക നി​ര​ക്കി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ മാ​റ്റി ന​ല്‍​കാ​ത്ത​തി​നാ​ല്‍ 1,15,000 രൂ​പ അ​ധി​ക​മാ​യി അ​ട​ക്കേ​ണ്ടി വ​ന്ന​തും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ല്‍ തി​രി​ച്ചു ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ഓ​രോ ഫ്ളാ​റ്റ് ഉ​ട​മ​യി​ല്‍ നി​ന്ന് 20,000 രൂ​പ പ്ര​കാ​രം 67 പേ​രി​ല്‍ നി​ന്ന് വാ​ങ്ങി​യ സം​ഖ്യ തി​രി​ച്ചു ന​ല്‍​കാ​ത്ത​തു​മാ​യ പ​രാ​തി​യു​മാ​യാ​ണ് 67 താ​മ​സ​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​സോ​സി​യേ​ഷ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഫ്ളാ​റ്റ് നി​ര്‍​മാ​ണ സ​മ​യ​ത്ത് ഉ​റ​പ്പു​ന​ല്‍​കി​യ സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കി​യി​ല്ലെ​ന്ന പ​രാ​തി​യും അ​സോ​സി​യേ​ഷ​ന്‍ ഉ​ന്ന​യി​ച്ചു.​നി​ക്ഷേ​പ​സം​ഖ്യ 13,40,000 രൂ​പ തി​രി​ച്ചു ന​ല്‍​കി​യി​ല്ലെ​ന്നും വൈ​ദ്യു​തി അ​ധി​ക സം​ഖ്യ 1,15,000 രൂ​പ അ​ട​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ക​മ്മീ​ഷ​ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ള്‍​പ്പെ​ടെ പ​രാ​തി​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ വി​ധി​ച്ചു. കോ​ട​തി ചെ​ല​വാ​യി 25,000 രൂ​പ​യും പ​രാ​തി​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് കെ. ​മോ​ഹ​ന്‍​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.