പെരിന്തല്‍മണ്ണ നഗരസഭയില്‍ കുട്ടികളുടെ ഹരിതസഭ
1486247
Wednesday, December 11, 2024 7:42 AM IST
പെരിന്തല്‍മണ്ണ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടി ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. എ.നസീറ അധ്യക്ഷത വഹിച്ചു.
നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന് വിഷയാവതരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി മനോജ്, സെക്രട്ടറി ജി. മിത്രന് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ സാറസലീം, എന്‍. അജിത, സരോജ, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കിനാതിയില്‍ സാലിഹ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്നിവയാണ് ഹരിതസഭയുടെ ലക്ഷ്യം.
വിദ്യാര്‍ഥികളായ വി.എസ്. ഷൈറിന്, എം. സന ഫാത്തിമ, കെ.ടി. ശബാന, ദില്‍ന ഫാത്തിമ, പി.പി. റിയ ഫാത്തിമ, ഫാത്തിമ ദിയ എന്നിവരുടെ നേതൃത്വത്തിലുള്ള പാനല്‍ സംഘടിപ്പിച്ച ഹരിതസഭയില്‍ നഗരസഭയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 100 വിദ്യാര്‍ഥി പ്രതിനിധികളാണ് പങ്കെടുത്തത്. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാന്‍സി സ്വാഗതവും വിദ്യാര്‍ഥി ഫാത്തിമ ദിയ നന്ദിയും പറഞ്ഞു.