13-ാമത് ഐക്യ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1487001
Saturday, December 14, 2024 5:43 AM IST
എടക്കര: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് ഐക്യ ക്രിസ്മസ് ആഘോഷം പാലാങ്കരയില്‍ നടന്നു.
പാലാങ്കര, മൂത്തേടം, കരുളായി പ്രദേശങ്ങളിലെ ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലാങ്കര സെന്റ് മേരീസ് കത്തോലിക്ക പള്ളി അങ്കണത്തില്‍ നടന്ന ക്രിസ്മസ് സമ്മേളനം മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഇസിഎഫ് പ്രസിഡന്റ് ഫാ. വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. മാത്യു ഫിലിപ്പ്, ഫാ. സജി കാട്ടാങ്കോട്ടില്‍, ഫാ. ഉമ്മന്‍ പി. എബ്രഹാം, ഫാ. ജെറാള്‍ഡ് ജോസഫ്, ഫാ. റജിന്, ഫാ. ലിജോ കെ. ജോസ്, ഫാ. സജി ജോര്‍ജ്, അച്ചന്‍കുഞ്ഞ് മാണിക്കുളം, ടി.ജി. രാജു എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ക്രിസ്മസ് ട്രീ മത്സരം, റാലി, പാപ്പ മത്സരം, കരോള്‍ഗാന മത്സരം, കരോള്‍ റൗണ്ട് മത്സരം എന്നിവയും നടന്നു.