നാടിന്റെ കഥാകാരന് ആദരം
1486245
Wednesday, December 11, 2024 7:42 AM IST
തച്ചിങ്ങനാടം: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത, നിരവധി അംഗീകാരങ്ങള്‍ നേടിയ "അസുര’ എന്ന നോവല്‍ രചിച്ച മോഹന്‍ കര്‍ത്തയെ നാട് ആദരിച്ചു.
ചടങ്ങില്‍ പി.ജി.നാഥ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എഴുത്തുകാരനില്‍ നിന്ന് ഗ്രന്ഥാലയം പ്രസിഡന്റ് കെ.നാരായണന് "അസുര’ നോവല്‍ ഏറ്റുവാങ്ങി. എസ്.വി.മോഹനന്, പി.എസ്.വിജയകുമാര്‍, കെ.ടി.അബ്ദുള്ള, സി.പി.രാംമോഹന്‍, എ.പ്രസീജ, പി.ബാലസുബ്രഹ്മണ്യന്, ഗ്രന്ഥാലയം സെക്രട്ടറി സി.പി. നജ്മ യൂസഫ്, ലൈബ്രേറിയന്‍ സി.പി.ശുഭ എന്നിവര്‍ പ്രസംഗിച്ചു.