കെഎസ്എസ്പിയു പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
1486249
Wednesday, December 11, 2024 7:42 AM IST
മലപ്പുറം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) മലപ്പുറം ടൗണ്‍, ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പെന്ഷന് പരിഷ്കരണ, ക്ഷാമാശ്വാസ കുടിശികകള്‍ അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, പിഎഫ്ആര്‍ഡിഎ നിയമം റദ്ദാക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം ഇ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സ്കറിയ, ജില്ലാ കമ്മിറ്റി അംഗം പി. നാരായണന്, ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. പാര്‍വതിക്കുട്ടി, ടൗണ്‍ കമ്മിറ്റി സെക്രട്ടറി ജോയി ജോണ്‍, സി. മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. പി.വി. ബലദേവന്, കെ. ശാന്തകുമാരി, പി. മൊയ്തീന്‍കുട്ടി, കെ. സത്യഭാമ എന്നിവര്‍ നേതൃത്വം നല്കി.
പെരിന്തല്‍മണ്ണ: കെഎസ്എസ്പിയു ബ്ലോക്ക്, ടൗണ്‍ കമ്മിറ്റികള്‍ സംയുക്തമായി പെരിന്തല്‍മണ്ണ ചെറുകാട് കോര്‍ണറില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എല്‍.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. കെ.ജി. മോഹനന് അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്, എസ്. മധുസൂദനന്, കീഴാറ്റൂര്‍ അനിയന്, എം. ശങ്കരന്‍കുട്ടി, പി. ബാലസുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ സ്ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 153 പേര് പങ്കെടുത്തു.
നിലമ്പൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് നിലമ്പൂര്‍ ടൗണ്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. നിലമ്പൂര്‍ ടൗണില്‍ പ്രകടനവും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണയും നടത്തി. ധര്‍ണ സംസ്ഥാന കൗണ്‍സിലര്‍ കെ. ജനാര്ദനന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണര് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വിജയന് പുലിക്കോട്ട്, ടി.കെ. ശിവരാജന്, യു. കേശവന് എന്നിവര്‍ പ്രസംഗിച്ചു.