വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ചു
1486246
Wednesday, December 11, 2024 7:42 AM IST
വഴിക്കടവ്: വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. കെപിസിസി മെന്പര് എന്‍.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം അധ്യക്ഷത വഹിച്ചു. എം.എ. മുജീബ്, സി. രാമകൃഷ്ണന്, കെ.ടി. ഉബൈദ്, പി. സുകുമാരന്‍, ഉഷവേലു, ഷില്‍ജ ബിജു, സി.പി. കുഞ്ഞു, ബോബി സി. മാമ്പ്ര, ശിഹാബ് പുളിയാഞ്ചാലി, പി.ടി. ഉസ്മാന്, സുബൈര്‍ മാമാങ്കര, അജ്മല്‍ കാട്ടു എന്നിവര്‍ പ്രസംഗിച്ചു.
പൂക്കോട്ടൂര്‍: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയും വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് കെപിസിസി നിര്‍ദേശ പ്രകാരം പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളുവമ്പ്രത്ത് പന്തംകൊളുത്തി പ്രതിഷേധിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമര്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. എം.സത്യന്, നാണി, മുഹമ്മദിശ ഹാജി, കൃഷ്ണന്‍കുട്ടി, റാഷിദ് ചോല, ശശി മൂച്ചിക്കല്‍, അമീര്‍ വള്ളുവമ്പ്രം, കൂരിമണ്ണില്‍ മുഹമ്മദ്, കെ. ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പൂക്കോട്ടുംപാടം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പൂക്കോട്ടുംപാടം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം അങ്ങാടി ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ മുസ്ലിം ലീഗ് നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ പി.എം. സീതിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ മജീദ് അധ്യക്ഷത വഹിച്ചു.
വിലക്കയറ്റം മൂലം സാമ്പത്തിക പ്രായാസം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയാണെന്നും വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് മൂലം ഇനിയും കടുത്ത സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഷ്റഫ് മുണ്ടശേരി, പൊട്ടിയില്‍ ചെറിയാപ്പു, ഗോപാലന് തരിശ്, കെ.ടി. അബ്ദുറഹിമാന്, കുഞ്ഞിമുഹമ്മദ് കരുവാന്തൊടി, അസീസ് കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.