പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ച: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം
1486391
Thursday, December 12, 2024 2:49 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ.എം. ജ്വല്ലറി ഉടമയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ വളരെ വേഗത്തില്‍ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന പോലീസ് മേധാവികളെയും സഹപ്രവര്‍ത്തകരെയും പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷനും എകെജിഎസ്എംഎ ജില്ലാ കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു.
അനുമോദന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷതവഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ. ഷൈജു, ഇന്‍സ്പെക്ടര്‍മാരായ സുമേഷ് സുധാകരന്, ദീപുകുമാര്‍, സംഗീത് പുനത്തില്‍, ബിജു, എസ്ഐമാരായ എന്‍. റിഷാദലി, ഷാഹുല്‍ ഹമീദ്, സി.പി. സന്തോഷ്, ജയേഷ്, പ്രദീപ് രാജശേഖരന്, സജീഷ് തുടങ്ങിയ സേനാംഗങ്ങള്‍ അനുമോദനം ഏറ്റുവാങ്ങി.
എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് ഏര്‍ബാദ് അസീസ്, മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാല്‍, മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, എകെജിഎസ്എംഎ ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. അക്ബര്‍, അയമുഹാജി, കിഴിശേരി മുസ്തഫ, സൈതലവി, ലത്തീഫ് ടാലന്റ, ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, ലിയാഖത്തലിഖാന്‍, വാര്യര്‍ എസ്. ദാസ് കെ.പി. ഉമ്മര്‍, ജമീല ഇസുദീന്‍, ഗഫൂര്‍ വള്ളൂരാന്, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഒമര്‍, ഖാജാ മൊഹയുദീന്‍, ഇബ്രാഹിം കാരയില്‍ തുടങ്ങിയ പ്രസംഗിച്ചു.