മജ്മ അക്കാഡമി സ്ഥാപക ദിനാചരണം
1486243
Wednesday, December 11, 2024 7:42 AM IST
നിലമ്പൂര്‍: മജ്മ അക്കാഡമി സ്ഥാപക ദിനാചരണവും ലോക മനുഷ്യാവകാശ ദിനാചരണവും ചേര്‍ത്ത് സംഘടിപ്പിച്ച മെഗാ സ്റ്റുഡന്റ്സ് അസംബ്ലി പ്രൗഢമായി. മജ്മ ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി മനുഷ്യാവകാശ പ്രഭാഷണം നടത്തി. ബാപ്പു തങ്ങള്‍ മമ്പാട്, കൊമ്പന് മുഹമ്മദ് ഹാജി, സയ്യിദ് ഹൈദരലി തങ്ങള്‍, സാദിഖ് ഹാജി, സീഫോര്‍ത്ത് അബ്ദുറഹ്മാന് ദാരിമി, എംഎസ്ഐ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജലീല്‍ കിഴിശേരി, മാഹിറ പ്രിന്‍സിപ്പല്‍ കരീം വഴിക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.