കാലിത്തീറ്റ വിതരണം ചെയ്തു
1486242
Wednesday, December 11, 2024 7:42 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. തരിശ് മുക്കട്ടയില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് വി.എസ്. പൊന്നമ്മ നിര്‍വഹിച്ചു.
18 ലക്ഷം രൂപ ചെലവില്‍ 225 ക്ഷീര കര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ഗുണഭോക്തൃ വിഹിതം ഈടാക്കി ആറ് മാസത്തേക്ക് ഒരു കര്ഷകന് രണ്ട് ചാക്ക് വീതം കാലിത്തീറ്റകളാണ് വിതരണം ചെയ്യുന്നത്. വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജില്‍സ്, വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.പി.അന്‍വര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ പി. മരക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.