മലപ്പുറത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
1484301
Wednesday, December 4, 2024 5:17 AM IST
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സുജിത് പെരേരയുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങള്‍ പരിശോധിച്ചത്.
30 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേ ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനയില്‍ കെ.ജി. രമിത, എ.പി. അശ്വതി, കെ.സി. മുഹമ്മദ് മുസ്തഫ, ജി. ബിനുഗോപാല്‍, സിബി സേവിയര്‍, എം. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡി. സുജിത് പെരേര അറിയിച്ചു.