ഡോക്യുമെന്ററി ശില്പശാല
1484000
Tuesday, December 3, 2024 4:57 AM IST
മങ്കട: സ്വാതന്ത്ര്യസമരനായകരായ കട്ടിലശേരി മുഹമ്മദ് മുസ്ലിയാരുടെയും എം.പി. നാരായണമേനോന്റെയും ജീവിതത്തെ ഇതിവൃത്തമാക്കി മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയാറാക്കുന്ന സ്വാതന്ത്ര്യസമര ചരിത്ര ഡോക്യുമെന്ററി ശില്പശാല സംഘടിപ്പിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ചരിത്രഗവേഷണ വിദ്യാര്‍ഥികളും അധ്യാപകരും ചരിത്ര അന്വേഷികളും പങ്കെടുത്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ
അധ്യക്ഷത വഹിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം മേധാവി ഡോ.ശിവദാസന്‍ മങ്കട, പെരിന്തല്‍മണ്ണ ഐഎസ്എസ് ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ സമദ് മങ്കട, ഡോ.വി. ഹിക്മത്തുള്ള, ഡോ.യു. ഷുമൈസ്, കട്ടിലശേരി മുഹമ്മദ് മുസ്ലിയാരുടെ പൗത്രന് എം.വി.സലീം കരിഞ്ചാപ്പാടി, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റഫ് ഉമ്മുക്കുല്‍സു ചക്കച്ചന്‍, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജാഫര്‍ വെള്ളക്കാട്ട്, ഫൗസിയ പെരുമ്പള്ളി, ടി.കെ. ശശീന്ദ്രന്, കെ.പി. അസ്മാബി തുടങ്ങിയവര്‍ പങ്കെടുത്തു.