ഓര്‍മച്ചെപ്പ് തുറന്ന് "പാദമുദ്ര’ സംഗമം
1460923
Monday, October 14, 2024 5:04 AM IST
പരിയാപുരം: പരിയാപുരം എഎംഎല്‍പി സ്കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് (ശതദ്യുതി ) നടന്ന തലമുറ സംഗമത്തില്‍ സ്കൂളിലെ പൂർവ വിദ്യാർഥികളായ 65 വയസിന് മുകളിലുള്ളവരുടെ ഒത്തുചേരല്‍ "പാദമുദ്ര ’ സംഘടിപ്പിച്ചു. 65 മുതല്‍ 88 വയസ് വരെ പ്രായമുള്ളവര്‍ തങ്ങളുടെ ഓര്‍മകളിലെ സ്കൂള്‍ ജീവിതം പങ്കുവച്ചത് കാഴ്ചക്കാരായി നിന്ന പുതുതലമുറക്ക് കൗതുകമായി. ചടങ്ങില്‍ മെമന്റോകളും വിതരണം ചെയ്തു.
60 പുരുഷന്മാരും 22 വനിതകളും പങ്കെടുത്ത സംഗമം ജില്ലാപഞ്ചായത്തംഗം പി. ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു. പി. അബ്ദുറഹിമാന്‍ഹാജി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ കിനാതിയില്‍ ആമുഖഭാഷണം നടത്തി.
മുന്‍ ഹെഡ്മിസ്ട്രസ് സിസിലി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. സുനില്‍ബാബു, ഹെഡ്മിസ്ട്രസ് ഇ. ഗൗരി, നൃത്താചാര്യന്‍ പത്മനാഭന്, സലാം ആറങ്ങോടന്, ചന്ദ്രന് പോത്തുകാട്ടില്‍, വി. ഇഖ്ബാല്ഹാജി, ഷംന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.