പിസിഒഡി: മൗലാന കോളജ് ഓഫ് ഫാർമസി ലഘുലേഖ പുറത്തിറക്കി
1460434
Friday, October 11, 2024 5:08 AM IST
പെരിന്തൽമണ്ണ: മൗലാന കോളേജ് ഓഫ് ഫാർമസി "പിസിഒഡി- അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ലഘുലേഖ പുറത്തിറക്കി. ലഘുലേഖയുടെ വിതരണോദ്ഘാടനം മൗലാന ഹോസ്പിറ്റൽ ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. കൊച്ചുനാരായണി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി. എം. സൈദ് മുഹമ്മദിന് നൽകി നിർവഹിച്ചു.
മൗലാന ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കെ. പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ രാംദാസ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ് എന്നിവർ സംസാരിച്ചു.