‘അഴിമതി മറച്ചുവയ്ക്കാന്‍ സിപിഎം- ബിജെപി കൂട്ടുകച്ചവടം’
1460432
Friday, October 11, 2024 5:08 AM IST
എടക്കര: അഴിമതി മറച്ചുവയ്ക്കാന്‍ സിപിഎം-ബിജെപി കൂട്ടുകച്ചവടം നടത്തുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതെന്നും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.
വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം അധ്യക്ഷത വഹിച്ചു. ചാക്കോ സി. മമ്പ്ര, ഉഷ വേലു, കെ.ടി ഉബൈദ് എന്നിവര്‍ സംസാരിച്ചു.