യുഡിവൈഎഫ് പ്രതിഷേധ പ്രകടനം
1460314
Thursday, October 10, 2024 9:06 AM IST
നിലമ്പൂര്‍: യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. സംഘി ക്രിമിനല്‍ പോലീസ്, ഇടത് മാഫിയ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനവും ധര്‍ണയും നടത്തിയത്.
യുഡിവൈഎഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. നേതാക്കളായ രാഹുല്‍ മാങ്കൂട്ടം, പി.കെ. ഫിറോസ,് ടി.പി.എം. ജിഷാന്‍, ഷിബിന റിയാസ് തുടങ്ങിയവരെ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധ ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു.
യുഡിവൈഎഫ് നിലമ്പൂര്‍ നിയോജക മണ്ഡലം ചെയര്മാന് ജംഷി മൂത്തേടം അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ അമീര്‍ പൊറ്റമ്മല്‍, ലുക്ക്മാന്‍ എടക്കര, റിയാസ് എടക്കര, കെ.പി. റമീസ്, മന്‍സൂര്‍ എടക്കര, മെസി എടക്കര, സുലൈമാന്‍ കാട്ടിപടി, ബാപ്പു ചരലില്‍, രാഹുല്‍ തേള്‍പ്പാറ എന്നിവര്‍ പ്രസംഗിച്ചു. റാഷിദ്, ഫവാസ് ചുള്ളിയോട്, ഷുഹൈബ് മുത്തു, ജാഫര്‍ ചേരിയാടന്‍, മാഹിര്‍ മരുത, അജു മൂത്തേടം, സൈഫു ഏനാന്തി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.