കരുവാരകുണ്ട് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
1459924
Wednesday, October 9, 2024 7:05 AM IST
കരുവാരകുണ്ട്: ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ കലോത്സവം "ആർട്ട് ബീറ്റ്സ് 24'പൂർവ വിദ്യാർഥിയും സിനിമ സംവിധായകനുമായ ഷമൽ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൽ അലി ഷിഹാബ് അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയർമാൻ സജ്നു തഅലീം, പ്രിൻസിപ്പൽ കെ.സിദ്ദീഖ്, പ്രധാനാധ്യാപിക ഇ.ആർ. ഗിരിജ, പി.പി. ഇസ്ഹാഖ്, സഫീറ ഗഫൂർ, കെ.സൗമിനി, എം. മണി, കെ. രാധിക, സ്കൂൾ ചെയർപേഴ്സൺ റീം നിലോഫർ, സ്കൂൾ ലീഡർ സി.ആർ. റിഷാൽ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ അഞ്ഞൂറോളം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.