കലാലയ ഓര്‍മകളില്‍ ഓണാഘോഷം
1453493
Sunday, September 15, 2024 5:18 AM IST
മഞ്ചേരി: കലാലയ ഓര്‍മകളെ തിരിച്ചുപിടിച്ച് ആടിയും പാടിയും പൂര്‍വ വിദ്യാര്‍ഥികള്‍ ഓണത്തെ വരവേറ്റു.1985-88ല്‍ ഏറനാട് താലൂക്ക് സഹകരണ ആര്‍ട്സ് കോളജില്‍ ബികോം വിദ്യാര്‍ഥികളായിരുന്നവരാണ് സൗഹൃദങ്ങള്‍ക്ക് ഊടുംപാവും നല്കി മഞ്ചേരി വ്യവസായഭവന്‍ ഹാളില്‍ മൂന്നാം ഒത്തുകൂടല്‍ നടത്തിയത്.
ഒരുമിച്ച് പൂക്കളം തീര്‍ത്തശേഷം വിദ്യാര്‍ഥി ജീവിതത്തിനുശേഷമുള്ള സൗഹൃദ സംഗമങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് സംവാദം നടന്നു. തുടര്‍ന്ന് തിരുവാതിരക്കളി, നാടന്‍പാട്ട്, കവിത,ഗാനാലാപനങ്ങള്, ശബ്ദാനുകരണം എന്നിവ അരങ്ങേറി.
ഉണ്ണി ചീനംപുത്തൂര്‍, ഇ.ആര്. ഉണ്ണി, രവീന്ദ്രന് നല്ലാട്ട്, ഉഷ പൊന്മള, മാലിനി അരങ്ങത്ത്, രവീന്ദ്രന് മംഗലശേരി, മധു കോട്ടയ്ക്കല്‍, ശശികുമാര്‍ സോപാനത്ത്, ഹേമലത, സത്യന്, സ്മിത, മുഹമ്മദ് കിഴിശേരി, രാധാമണി, സഫിയ, മുരളീധരന്, അനില്‍ തയ്യില്‍, രാജീവ്, അബൂബക്കര്‍, അബ്ദുള്‍ റസാക്ക്, സാവിത്രി, ശോഭന എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.