യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
1453348
Saturday, September 14, 2024 9:57 PM IST
എടക്കര: ആദിവാസി യുവാവിനെ വീടിന് ചേര്‍ന്ന റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തംമുണ്ട സുല്‍ത്താന്‍പടി ഊരിലെ സുന്ദരന്‍ (38) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് ഊരിലെ ആളുകള്‍ ഇയാളെ മരിച്ച നിലയില്‍ കാണുന്നത്. സുല്ത്താപടി ചുങ്കത്തറ ബൈപ്പാസ് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മരത്തിലാണ് ഇയാള്‍ തൂങ്ങിയത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോത്തുകല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. തുടര്‍ന്ന് വൈകിട്ട് നാലരയോടെ മൃതദേഹം സുല്‍ത്താന്‍പടി ഊരില്‍ സംസ്കരിച്ചു. ബിന്ദുവാണ് ഭാര്യ. മക്കള്‍: സിനിത, സുചിത്ര, സുധീഷ്.