രാമപുരം: സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി രാമപുരം നാലാംപാടത്ത് ഒന്നാം വിള നെല്‍കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മമൂലക മിശ്രിതമായ "സമ്പൂര്‍ണ’ തളിയ്ക്കുന്നതിന്റെ ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുത്സു ചക്കച്ചന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍കരീം മുഖ്യാതിഥിയായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ കദീജ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അസ്മാബി, വാര്‍ഡ് മെന്പര് ഫാത്തിമ സുഹ്റ, പാടശേഖര സമിതി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.